റെജീലാ ഷെറിൻ


എന്റെ പകലുകൾ വിരസവും
രാത്രികൾ നിദ്രയുടെ കൂടപാശത്തിലും

ഇരവും പകലും വഴിമാറട്ടെ
നിന്നെക്കുറിച്ചുള്ള ചിന്തകൾ നിറഞ്ഞ്തുളുമ്പട്ടെ

എന്റെ കാലത്തേയും
സമയത്തേയും കനിവായി
നീ ഒഴുക്കിവിട്ടാലും

കടലിന് ഞാൻ കാണുന്ന നീലനിറത്തേയും
ചിലപ്പോഴൊക്കെ അതിനുണ്ടെന്ന് തോന്നുന്ന
പച്ചനിറത്തേയും
മോഹിച്ച് ഞാൻ നിൽക്കുമ്പോൾ
ഒരൊറ്റ ആലിംഗനത്താൽ 
എന്നെ സ്വതന്ത്രമാക്കിയ നിറങ്ങളില്ലാത്ത
മഹാസമുദ്രമേ

കാലമെന്നവാക്കിനു
മതീതം വളർന്നൊരു ബിന്ദുവിൽ നിന്ന്കൊണ്ട്
നിന്നിലെ പുരുഷാംശത്തെ
അറ്റമില്ലാതെ
ഞാൻ പുണരട്ടെ


റെജില ഷെറിൻ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലാത്തിയും വെടിയുണ്ടയും - പാഠ വിശകലനം. കവളങ്ങാടൻ

കുടിയൻ - അൻസിഫ് ഏലംകുളം

രേഖ ആർ താങ്കൾ