കവിത -രമ്യാ സുമേഷ്




ശിഥിലമാം മാനസത്തെപ്പുഞ്ചിരിയാൽ

തലോടി  അവളെൻ ചാരത്തണഞ്ഞു

എത്ര കണ്ടാലും മതിവരാത്ത നിൻ

കിളി കൊഞ്ചൽ കേട്ടു ഞാൻ ആനന്ദിച്ചു

പിന്നെയും പിന്നെയും നിൻ കാലടി 

ആരവം കേട്ടു ഞാൻ നടുമുറ്റത്തിരുന്നു

നിന്നിലെ സ്പന്ദനങ്ങൾ എന്നിലെ താളരാഗം 

കൊതിയോടെ ഞാൻ കാതോർത്തിരുന്നു.

- രമ്യാ സുമേഷ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലാത്തിയും വെടിയുണ്ടയും - പാഠ വിശകലനം. കവളങ്ങാടൻ

കുടിയൻ - അൻസിഫ് ഏലംകുളം

രേഖ ആർ താങ്കൾ