പോസ്റ്റുകള്‍

ജനുവരി, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജാതി

ജാതി എന്ന സാമൂഹിക യാഥാർത്ഥ്യത്തിനെ കേരള ചരിത്രം എങ്ങനെയാണ് നേരിട്ടത് ? ഇത് കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു ചരിത്രമല്ല. രാമായണത്തിലും മഹാഭാരതത്തിലും ജാതി പറയുന്നുണ്ട്. ഓരോ ജാതിയും ഓരോ തൊഴിലുമായി ബന്ധപ്പെട്ടവയായിരുന്നു.അതിനു ചില ഗുണങ്ങളുണ്ട് ഒരേ തൊഴിൽ ചെയ്യുന്നവർ ആ തൊഴിലിൽ കൂടുതൽ വിദഗ്ധരായി വന്നുകൊണ്ടിരിക്കും.എന്നാൽ കൂടുതൽ കായികാധ്വാനം ഉള്ള തൊഴിലുകൾ ചെയ്യുന്നവർ പുരാതനകാലം മുതൽ ദരിദ്രരായി തുടരുകയും സമൂഹത്തിൽ അധികാരമില്ലാത്തവരായി മാറുകയും 'മതം ഭരണം എന്നിവയുമായി ബന്ധപ്പെട്ട് നിൽക്കുന്നവർ ധനികരായി തുടരുകയും എന്നും അധികാരികളായിരിക്കുകയും ചെയ്തു. കാലം മുന്നോട്ടു പോയപ്പോൾ ദരിദ്രർക്ക് വിദ്യാഭ്യാസമില്ല അവർക്ക് പൗരാവകാശങ്ങൾ ഇല്ല പൊതുവഴി ഉപയോഗിക്കാൻ ഉള്ള അനുവാദമില്ല ധനികർക്ക് അവരെ എന്തും ചെയ്യാം അത്തരത്തിലുള്ള ഭരണസംവിധാനങ്ങളാണ് ഇന്ത്യയിൽ നിലവിൽ ഉണ്ടായിരുന്നത്. ജാതി ഒരു വലിയ സാമൂഹിക തിന്മയായി മാറിയത് ഇങ്ങനെയാണ് ' എന്നാൽ ഇന്ത്യൻ സമൂഹത്തിനെ ജാതിയിൽ നിന്നും മാറ്റി നിർത്തി ചിന്തിക്കുന്നത് സത്യസന്ധമായ പഠനം ആയിരിക്കുകയില്ല. കാരണം ഓരോ ജാതിയും പ്രത്യേകമായ സാംസ്കാരിക പൈതൃകം പിന്തുടർന്ന് വന്നവ