രാഷ്ട്രതന്ത്രം- ജ്ഞാനഭാഷ
രാഷ്ട്രതന്ത്രം jnanabhasha.com ഡോ.പ്രമോദ് കുമാർ ഡി.എൻ. Published: 10 October 2025 കവര്‍സ്റ്റോറി സൂക്ഷ്മരാഷ്ട്രീയത്തിനെതിരെ ഐജാസ് അഹമ്മദ് 1990-കളിൽ ആഗോളതലത്തിൽ മാർക്സിസ്റ്റ് സിദ്ധാന്തങ്ങൾ പാശ്ചാത്യ അക്കാദമിക രംഗത്തും രാഷ്ട്രീയ മണ്ഡലങ്ങളിലും പോസ്റ്റ്-സ്ട്രക്ചറലിസ്റ്റ്, പോസ്റ്റ്-കോളോണിയൽ ചിന്തകളുടെ വെല്ലുവിളി നേരിട്ട നിർണ്ണായക ഘട്ടത്തിലാണ് ഐജാസ് അഹമ്മദ് തന്റെ വിമർശനങ്ങൾ ശക്തമായി അവതരിപ്പിച്ചത്. ഭൗതികവാദപരമായ വിശകലനത്തെയും വർഗ്ഗസമരത്തെയും സംരക്ഷിച്ചുകൊണ്ട് അദ്ദേഹം സൂക്ഷ്മരാഷ്ട്രീയം (Micro Politics), സ്വത്വരാഷ്ട്രീയം(Identity Politics)തുടങ്ങിയ സൈദ്ധാന്തിക പ്രവണതകൾക്കെതിരെ നടത്തിയ വിമർശനം, ആഗോള രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയെയും (Political Economy) സാംസ്കാരിക ദേശീയതയെയും നവ-സാമ്രാജ്യത്വത്തെയും മനസ്സിലാക്കാൻ സഹായകമാകുന്ന ഒരു വിമർശന ചട്ടക്കൂട് നൽകുന്നുണ്ട്. ഐജാസ് അഹമ്മദ്: ഒരു മാർക്സിസ്റ്റ് സൈദ്ധാന്തികൻ ഐജാസ് അഹമ്മദ് (1941–2022) ഇന്ത്യൻ വംശജനായ പ്രമുഖ മാർക്സിസ്റ്റ് ചിന്തകനായിരുന്നു. അദ്ദേഹം കലിഫോർണിയ സർവ്വകലാശാലയിൽ (യുസി ഇർവിൻ) താരതമ്യ സാഹിത്യ വിഭാഗത്തിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. അദ്ദേഹ...