പോസ്റ്റുകള്‍

ജൂലൈ, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആശ - സുഗതകുമാരി

കവളങ്ങാടൻ സുഗതകുമാരിയുടെ ആശ എന്ന കവിത ഒന്നു വായിക്കാൻ ശ്രമിക്കട്ടെ. ഇപ്പോഴിക്കവിത പ്ലസ് വൺ മലയാളം പുസ്തകത്തിൻ്റെ ഒന്നാം പാഠമാണ്. മുഖവുരയില്ലാതെ ചോദിക്കാം പ്രത്യാശയുടെ ജീവിത ദർശനം ആശ എന്ന കവിത ഉൾക്കൊള്ളുന്നുണ്ടോ?  ഉണ്ടെങ്കിൽ അത് എന്തിനുവേണ്ടിയുള്ള പ്രത്യാശയാണ്? രാവിപ്പോൾ ക്ഷണമ ങ്ങൊടുങ്ങിടും ഉഷസ്സെങ്ങും പ്രകാശിച്ചിടും എന്ന് ആരംഭിക്കുന്ന പ്രസിദ്ധമായ മുക്തകത്തിൻറെ ആദ്യഭാഗം പോലെയാണ് ഈ കവിതയുടെയും തുടക്കം. രണ്ടും ഒരേതരം കവിതയല്ല.  ഇരുളിൽ തമ്മിൽ കാണാൻ പറ്റാത്ത ഒരാളിനോടാണ് കവി സംസാരിക്കുന്നത്. രാവ് മായുമെന്നും പ്രഭാതം വരുമെന്നുമാണ് കവി ഉദ്ദേശിക്കുന്ന ആ അപരൻ / അപര വിശ്വസിക്കുന്നത്. ഞാനും അങ്ങനെ വിശ്വസിക്കാം രാത്രി പോകും ഇരുളിൻ്റെ പാമ്പ് നിഴൽകുത്തിലേക്ക് ഫണം താഴ്ത്തി വീണു പോകും എന്ന് ഞാനും വിശ്വസിക്കാം എന്ന് കവി പറയുന്നു. പാമ്പ് കാലത്തിൻ്റെ ചിഹ്നമാണ്. ഇരുൾ പ്പാമ്പ് എന്നാണ് പ്രയോഗം. ജീവിതത്തിൻ്റെ തിമിരമാണ്. നിഴലുകളുടെ വെള്ളച്ചാട്ടത്തിലേക്ക് അത് ഫണം താഴ്ത്തി ഒലിച്ചു പോകും - എന്ന നിൻ്റെ വിശ്വാസം ( കവിക്ക് ആ വിശ്വാസം ഇല്ലേ ?) ഞാനും ഏറ്റുവാങ്ങാം നിഴലുകളുടെ വെള്ളച്ചാട്ടത്തിൽ ഒലിച്ചു പോകുന്ന ക...