കവിത - അൽതാഫ് പതിനാറുങ്ങൽ
കവിത / അൽതാഫ് പതിനാറുങ്ങൽ
8848551607
അങ്ങനെയിരിക്കെ,
ഒരുനാൾ-
നമ്മൾ കൂട്ടിലകപ്പെടും.
വറ്റിയ ജലം
പുഴകളായ് വരും
കുളങ്ങൾ
തോടുകൾ
പാടങ്ങളിൽ ചേരും.
മുള്ളുകൾ മീനാകും
മണൽ പുറ്റുകളിൽ
പച്ചച്ചേറു നിറയും
മണ്ണിൽ ജീവന്റെ
മണം പരക്കും.
ഞാനും നീയും
പുറത്തിറങ്ങാതെ
പരസ്പരം മിണ്ടും.
ആകാശത്ത് പറവകളും
തെരുവിൽ പട്ടികളും നിറയും
കുരങ്ങന്മാർ ചുരമിറങ്ങും
ആനകൾ റോഡിലേക്കും.
വീട്ടിൽ മൈക്രോഗ്രീൻ വളരും
ചക്ക പഴുക്കും
മുരിങ്ങയിലയൂരും
ചീര നുള്ളും
അടുപ്പിലെ പുക പൊങ്ങും.
അയൽപക്കത്ത്
ആളുണ്ടെന്നറിയും
ഉപ്പും മുളകും
കടം പറ്റും.
മതിലുകളിൽ നാം
ഉണക്കാനിട്ട
വിയർപ്പിന്റെ ഗന്ധം പരക്കും.
ഭൂമിയിൽ,
നമ്മെക്കാളേറെ
മനുഷ്യത്വമുള്ളവരും
മണ്ണിൽ നമ്മളെപ്പോലെ തന്നെ
മനുഷ്യരുമുണ്ടെന്നറിയും.
എല്ലാമറിഞ്ഞാലും
ഒടുക്കം നാം
മണ്ണിനായ് തന്നെ
ഉണർന്നെണീക്കും.
നന്നായി
മറുപടിഇല്ലാതാക്കൂഭൂമിയെ വീണ്ടെടുക്കാൻ വീണ്ടും മനുഷ്യനായി പുനർജ്ജനിക്കാൻ
മറുപടിഇല്ലാതാക്കൂ