അച്ചുതൻ വടക്കേടത്ത് - സ്വർഗ്ഗത്തിലെ പക്ഷികൾ


സ്വർ‍ഗ്ഗത്തിലെ പക്ഷികൾ‍.
.........................................
നമുക്ക് കാട്ടിലേക്ക് പോകാം
അവിടെ, അവിടെ മാത്രം, 
സ്വർ‍ഗ്ഗത്തിലെ പക്ഷികൾ ‍, 
അവരുടെ ആഹ്ളാദത്തിൻ്റെ,  
കുഞ്ഞുനാളിലെ കടങ്കഥകളുടെ, 
ചുരുളഴിക്കുന്നുണ്ടാകും.

പകിട്ടേറിയ വർണ്ണങ്ങൾ 
മേലാകേ വാരി വിതറുന്നുണ്ടാകും.

പ്രേമപാരവശ്യത്താൽ ‍ 
കാമുകിമാരുമൊത്ത് നൃത്തം ചെയ്യുന്നുണ്ടാകും.  
നമുക്ക് കാട്ടിലേക്ക് പോകാം.

കാട്ടിലെ ഉത്സവം കഴിഞ്ഞു പോരുമ്പോൾ, 
ജാലവിദ്യകളുടെ പാദുകം ഊരി വീഴാതെ നോക്കണം. 

ഇരുട്ടിൽ‍ പതുങ്ങിയിരിക്കുന്നവർ ‍  
നിൻ്റെ സ്വർ‍ണ്ണമുടി മുറിച്ചെടുക്കും 
വെള്ളാരങ്കണ്ണുകൾ ‍ചൂഴ്ന്നെടുക്കും
നീലക്കുപ്പായം വലിച്ചു കീറും
എൻ്റെ കല്ലറയിൽ ‍ അവർ ‍ വീരഗാഥകൾ ‍
എഴുതിവെക്കും!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലാത്തിയും വെടിയുണ്ടയും - പാഠ വിശകലനം. കവളങ്ങാടൻ

കുടിയൻ - അൻസിഫ് ഏലംകുളം

രേഖ ആർ താങ്കൾ