കവിത - ഗാഥ


മൗനത്തിൻ വാല്മീകത്തിൽ 
സ്വയം പ്രതിഷ്ഠിച്ചതല്ല 

വിധിയും കാലവും 
കള്ളക്കളികളാൽ 
തോൽവിയുടെ 
മടിത്തട്ടിലേക്കിട്ടുകൊടുത്തപ്പോൾ 
പറ്റിപോയതാണ് ...

പ്രതീക്ഷയുടെ 
അവസാനശ്വാസം 
ചിറകടിച്ചുയരുംവരെ 
വിങ്ങിപ്പൊട്ടും  
ഹൃദയത്തിന്നറകൾ ...

അതിൻ പ്രതിധ്വനിയിൽ 
പൊട്ടിയൊഴുകും നയനങ്ങൾ 
തീർക്കുമരുവിയിൽ 
ഉരുകിയൊഴുകിയൊലിക്കും 
ശിരോലിഖിതങ്ങളെല്ലാം.

ഗാഥ

അഭിപ്രായങ്ങള്‍

  1. കവിതപോൽ സുന്ദരം ആ മുഖലാവണ്യം. .

    ഒറ്റപ്പെടലിൽ നിന്ന് പുറത്തുവരൂ. .ശുഭാശംസകൾ

    മറുപടിഇല്ലാതാക്കൂ
  2. വർണ്ണശിരോലിഖതളല്ലാത്തതെല്ലാം ഒലിച്ചുപോകട്ടെ

    മറുപടിഇല്ലാതാക്കൂ
  3. ഒന്നും പറയാനില്ല അതിമനോഹരം വരികേൾക്കെല്ലാം ഒരു ജീവനുണ്ട്....

    മറുപടിഇല്ലാതാക്കൂ
  4. ഷഫീന മുഹസിൻ2020, ഏപ്രിൽ 30 2:25 AM

    ശിരോലിഖിതമെങ്കിലും കരങ്ങളിലൊരു തൂലിക തുന്നി ചേർക്കാൻ മറന്നില്ല കാലം...

    അതിലൊരു കണം കണ്ണീരൊഴിച്ചു പൊള്ളുന്ന വാക്കുകളാൽ മെനയുക നീ ഇനിയുമൊരു നൽ കവിത.

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2020, ഏപ്രിൽ 30 2:31 AM

    നന്നായിട്ടുണ്ട്..
    -ലൂഷി

    മറുപടിഇല്ലാതാക്കൂ
  6. എഴുതുമ്പോൾ വെളിച്ചമാകുന്നു.

    മറുപടിഇല്ലാതാക്കൂ
  7. words expressing discoveries....
    Simple but sharp....
    Well done

    മറുപടിഇല്ലാതാക്കൂ
  8. കൊള്ളാം കൂടുതൽ നന്നാകട്ടെ ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  9. നല്ല എഴുത്ത്...❤️..കൊറേ കൊറേ ആശംസകൾ💐

    മറുപടിഇല്ലാതാക്കൂ
  10. നല്ല എഴുത്ത്....👌...ആശംസകൾ ചേച്ചീസ്💞

    മറുപടിഇല്ലാതാക്കൂ
  11. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  12. നന്നായിട്ടുണ്ട്...ഇനിയും..എഴുതുക

    മറുപടിഇല്ലാതാക്കൂ
  13. ...നല്ല കവിത. അതിൽ പറയും പോലെ ഉരുകിയൊഴുകിയൊലിക്കട്ടെ ശിരോലിഖിതങ്ങൾ ...

    മറുപടിഇല്ലാതാക്കൂ
  14. വളരെ നന്നായിട്ടുണ്ട്
    ഇനിയും ഇതുപോലുള്ള കവിതകൾ എഴുതുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  15. നന്നായിട്ടുണ്ട് ട്ടോ ...keep going

    മറുപടിഇല്ലാതാക്കൂ
  16. മൺകൊട്ടാരത്തിനുള്ളിലെ സ്വപ്നങ്ങൾക്ക് ഉൺകുണ്ടാകും അത് കാലാന്തരത്തിനാൽ രൂപം കൊള്ളുന്ന വാൽമീകം പോൽ കാലത്തിന്റെ ഏടുകളിൽ യുഗയുഗാന്തരം അടയാളപ്പെടുന്നവയും ആയിരിക്കും

    നല്ലെഴുത്തിന് അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  17. ദുരന്തമൊരു ഉച്ചസ്ഥായിയിലേക്കു പായുന്നു. എല്ലാത്തിന്റെയും പര്യവസാനത്തിലെങ്കിലും വിധിയുടെ എഴുത്തുകൾ അലിഞ്ഞു പോകട്ടെയെന്ന പ്രത്യാശയ്ക്കും അനായാസമൊഴുകിയ വാക്കുകൾക്കും അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  18. നന്നായി എഴുതിയിരിക്കുന്നു..കൂടുതൽ എഴുതാൻ കഴിയട്ടെ

    മറുപടിഇല്ലാതാക്കൂ
  19. ഗാഥാ , എഴുത്തു നന്നായിട്ടുണ്ട് . ശൈലിയിൽ മാറ്റം വരുത്തിയിട്ടില്ല; വിഷയവും ..
    കാലത്തിനും വിധിക്കും തോൽപ്പിക്കാൻ ആവാത്ത ഉയരങ്ങളിൽ എത്തട്ടെ ഗാഥയും സൃഷ്ടികളും ..
    ഭാവുകങ്ങൾ

    മറുപടിഇല്ലാതാക്കൂ
  20. നഷ്ടെപ്പു പോയ പ്രണയത്തിൽ നിന്നുണ്ടായ വരികളാേ ...

    മറുപടിഇല്ലാതാക്കൂ
  21. ശിരോലിഖിതങ്ങൾ എങ്ങനയാലെന്താ അംഗുലീയ ലിഖിതങ്ങൾ നന്നാവുന്നുണ്ടല്ലോ . ആരോ ശിരസ്സിലെഴുതി വെച്ചതല്ല നമ്മൾ എഴുതി ചേർക്കുന്നതാണ് നമ്മെ നാമാക്കുന്നത് . അഭിനന്ദനങൾ ---- AGK

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലാത്തിയും വെടിയുണ്ടയും - പാഠ വിശകലനം. കവളങ്ങാടൻ

കവിക്കൂട്ടം മാസിക മാർച്ച് 2021