ഷാനി - രണ്ടു കവിതകൾ


ഒന്നുമില്ലായ്മ തൻ
ഗർത്തങ്ങളിൽ ആഴ്ന്നിറങ്ങിയ വേരുകൾ
ആത്മാവിൽ ചിന്തകൾ
കൊണ്ടൊരു കോട്ട
തീർത്ത നേരം തോന്നിയ
ഒറ്റപ്പെടലിന്റെ ഭാരം
അതളക്കുവാൻ
ഒരളവുകോൽ
ആരാലും ഇതുവരേയും
കണ്ടു പിടിക്കാത്ത ഒന്ന്
സമയ കാലഭേദമില്ലാതെ
ആരിലേക്കും വന്നെത്തുന്നത്
പ്രഭാത സൂര്യന്റെ
പൊൻകിരണം
തട്ടുന്ന നേരത്താവാം
മധ്യാഹ്നത്തിന്റെ
ചൂടിൽ പൊള്ളുന്ന കാലത്താവാം
അതല്ലെങ്കിൽ
അന്തിവെയിലിലെ പൊന്നിലേക്ക്
കണ്ണും നട്ടിരിക്കുമ്പോഴാകാംക്ഷണിക്കപ്പെടാത്ത അതിഥിയായെത്തി
കീഴടക്കുന്നത്
കാത്തിരിക്കുക

                 ഷാനി


               2

ചിലരങ്ങനെയാണ്
കാരുണ്യം വഴിയുന്ന
കണ്ണുകളുണ്ടെങ്കിലും
കാഴ്ചകൾ മങ്ങിയതാണ്
പുകച്ചു - മരുകൾക്കുള്ളിൽ
കുടുങ്ങിയവരാണവർ
സ്നേഹം കൊടുത്തു
സ്നേഹം തിരിച്ചു വാങ്ങാനറിയാത്തവർ
എന്തിനതു സൂക്ഷിക്കണം
മഞ്ഞുമൂടിയ വെൺപുലരികൾ
അകത്തു വന്നു തട്ടി വിളിക്കുന്ന നേരത്തും വേനലിൽ വല്ലാതെ
വെളിപ്പെട്ടു പോയ
ഇടങ്ങളിലെ
എഴുന്നു നിന്ന വേരുകളേയും
കരിഞ്ഞ പുൽനാമ്പുകളേയും
ഓർത്താണവർ വിറകൊള്ളുന്നത്
ഓർമ്മകളെല്ലാം വെറുതേ....
നമ്മളില്ലെങ്കിലും 
കാലം
അതിന്റെ വഴിക്കു തന്നെ തേരുതെളിക്കും....

     :        ഷാനി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലാത്തിയും വെടിയുണ്ടയും - പാഠ വിശകലനം. കവളങ്ങാടൻ

കുടിയൻ - അൻസിഫ് ഏലംകുളം

രേഖ ആർ താങ്കൾ