സുധ തെക്കെമഠം - നടനം


നടനം

രാവിന്റെയും പകലിന്റെയും
കണ്ണെത്താ ദേശംനോക്കി,
 മായക്കാഴ്ചകളുടെ ചിത്രത്തുന്നൽ കൊണ്ട് ഒരു  കൂടാരം നെയ്യണം
മുന്നിലെ ഓക്കുമരക്കൊമ്പിൽ ഒരു നക്ഷത്ര വിളക്ക് തൂക്കണം.
പിറകിലെ ഒറ്റമരക്കാട്ടിൽ
മരം പെയ്യുന്ന താളത്തിന്
കാതോർത്ത്
നമുക്കിരിക്കണം.
നിന്റെ കൺപീലിയിലേക്കിറ്റു വീണ മഴത്തുള്ളി കൊണ്ട് ഞാനൊരു മഴവില്ലുണ്ടാക്കും.
ഇലകൾ മൂളുന്ന പുതിയ
രാഗത്തിലേക്ക്
നമ്മളൊന്നായ് ചുവടു വെയ്ക്കും.
ജല ദർപ്പണങ്ങളിൽ
നിറങ്ങളെഴുതിച്ചേർത്ത്
പൂമൊട്ടുകൾക്കുള്ളിൽ
സുഗന്ധം നിറച്ച്,
ഇനിയുമുണരാത്ത
പുലരിയേയും
ഇനിയും മയങ്ങാത്ത
സന്ധ്യയേയും
വരവേൽക്കാനായി
നമുക്കീനടനം തുടരണം

        സുധ തെക്കെമഠം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലാത്തിയും വെടിയുണ്ടയും - പാഠ വിശകലനം. കവളങ്ങാടൻ

കവിക്കൂട്ടം മാസിക മാർച്ച് 2021

കവിത - ഗാഥ