കവിത - കവളങ്ങാടൻ
ഉച്ചാടനം
എത്ര വട്ടം കഴുകിക്കളഞ്ഞു ഞാൻ
എത്ര കാലമൊറ്റക്കു നടന്നു ഞാൻ
ഇന്നുമെന്റെ പ്രതലങ്ങളിൽ വന്നു
സംഘനൃത്ത ചവിട്ടുന്ന വൈറസേ
ചീഞ്ഞ വാക്കിന്റെ സാനിറ്ററൈസറിൽ
വീണ്ടുമെൻ വിരൽ മുക്കുന്നു ഞാനിതാ
പോക പോക നീ പ്രാണഞരമ്പുകൾ
ചേർത്തു ഞെക്കിപ്പിടിക്കാതിരിക്ക നീ
വയ്യെനിക്കെൻ വിഷാണു സംയുക്തമാം
ഗന്ധനാളി ചുരുങ്ങിത്തകരുവാൻ
എത്ര പൂവിൻ സുഗന്ധമുണ്ടാകിലും
കെട്ടകാലത്തു നീ മൃതി സ്പർശനം
ചുണ്ടു ഞാൻ മറയ്ക്കട്ടെ വിളിക്കുവാൻ
വ്യർഥ ജന്മത്തിലില്ലിനി വാക്കുകൾ
ഇത്ര നാളും പ്രതിരോധ ശക്തിയാൽ
തെറ്റിനിന്നു നിന്നോടു ഞാനെങ്കിലും
പണ്ടൊരിക്കൽ തെരുവിലലഞ്ഞു ഞാൻ
തൊട്ടു നേടിയ സൗഭാഗ്യ വേദന
പിൻതുടർന്നു വരാതിരുന്നീടുക
ചങ്ങലകൾ, മുറിഞ്ഞു പോയ് ബന്ധനം
കവളങ്ങാടൻ
നന്നായിട്ടുണ്ട്, അവതരണ ശൈലിയും ആശയമിടുക്കും ഉഷാറായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂസന്തോഷങ്ങൾ
നന്നായിട്ടുണ്ട്, അവതരണ ശൈലിയും ആശയമിടുക്കും ഉഷാറായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂസന്തോഷങ്ങൾ
നന്നായി
മറുപടിഇല്ലാതാക്കൂ