കവിത - ഇന്ദു സുധീഷ്
.......
വീട്
.......
നഷ്ട്ടപ്പെടും വീടുള്ളോർക്കു
കാലമില്ല ദേശവും ;
മുൾമുനയെന്നും കൂടില്ലാക്കിളിയുടെ
ചിറകറ്റ ദിശാബോധം ,
നിശബ്ദമാണവരുടെ വശ്യത ,
ചടുലമാണു നീക്കങ്ങൾ,
വാടക ഗേഹത്തിൽ തുറന്നലയ്ക്കുമവരുടെ
വിളികളോയെന്നും
കാണിയില്ലാനാടകത്തിന്റെ
ക്ലൈമാക്സിലെപ്പൊഴേ പിടഞ്ഞു വീണു.
വരും പ്രഭാതങ്ങളിൽ
വരിഞ്ഞുമുറുക്കും വരൾച്ചയും
മറുകരയെത്തിയ്ക്കും തിരയിളക്കവുംവീണു
ഹൃദയത്തിലുറയും കനൽക്കട്ടകൾ.
അതിർത്തിയ്ക്കു നേർത്ത
വരപോലുമില്ലാതെ-
യെന്നേയവിടവും വിജനം.
നറുപുഞ്ചിരിയിൽ നിലാവിനറ്റമില്ലാത്ത
കൈപ്പുഴകളിൽ ,
മയിൽപ്പീലിത്തുണ്ടുകൾ
സൗഹൃദത്തിൻ മഴയായ് പൊഴിഞ്ഞൊരു
നന്മ വീടാകുന്നതേയവർക്കു സ്വപ്നം,
നിരന്തരം ഭംഗമേറ്റുടഞ്ഞ ദു:സ്വപ്നവും.
ഇന്ദു സുധീഷ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ