ലളിതാംബിക അന്തർജ്ജനം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത,കേരളത്തിലെ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായ ലളിതാംബിക അന്തർജ്ജനം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ കോട്ടവട്ടം എന്ന സ്ഥലത്ത് 1909 മാർച്ച് 30ന് ജനിച്ചു. ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി" എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിലെ ചിരപ്രതിക്ഷ്ഠയായി മാറി . അഗ്നിസാക്ഷി അതേ പേരിൽ സിനിമ ആയിട്ടുണ്ട് (സംവിധാനം: ശ്യാമപ്രസാദ്, 1998). മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. കവിതകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച ഇവർ 1987 ഫെബ്രുവരി 6ന് അന്തരിച്ചു. കുടുംബം മലയാളത്തിൽ കവിതാ രംഗത്തും കഥാരംഗത്തും ഒന്നുപോലെ കരവിരുതു തെളിയിച്ചിട്ടുള്ള സാഹിത്യകാരിയായിരുന്നു ലളിതാംബിക അന്തർജനം. കൊട്ടാരക്കര താലൂക്കിൽകോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തിൽദാമോദരൻപോറ്റിയുടെ പുത്രിയായി ജനിച്ചു. പിതാവ് പ്രജാസഭാമെമ്പറും പൺഡിതനും സമുദായ പരിഷ്കർത്താവും ആയിരുന്നു. മാതാവ് ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തർജനം. കേരള നിയമസഭാസ്പീക്കറും മന്ത്രിയുമായിരുന്ന ഡി. ദാമോദരൻപോറ്റി ഉൾപ്പെടെ എട്ടു സഹോദരന്മാരുടെ ഏക സഹോദരിയ...
കവിത / അൽതാഫ് പതിനാറുങ്ങൽ 8848551607 അങ്ങനെയിരിക്കെ, ഒരുനാൾ- നമ്മൾ കൂട്ടിലകപ്പെടും. വറ്റിയ ജലം പുഴകളായ് വരും കുളങ്ങൾ തോടുകൾ പാടങ്ങളിൽ ചേരും. മുള്ളുകൾ മീനാകും മണൽ പുറ്റുകളിൽ പച്ചച്ചേറു നിറയും മണ്ണിൽ ജീവന്റെ മണം പരക്കും. ഞാനും നീയും പുറത്തിറങ്ങാതെ പരസ്പരം മിണ്ടും. ആകാശത്ത് പറവകളും തെരുവിൽ പട്ടികളും നിറയും കുരങ്ങന്മാർ ചുരമിറങ്ങും ആനകൾ റോഡിലേക്കും. വീട്ടിൽ മൈക്രോഗ്രീൻ വളരും ചക്ക പഴുക്കും മുരിങ്ങയിലയൂരും ചീര നുള്ളും അടുപ്പിലെ പുക പൊങ്ങും. അയൽപക്കത്ത് ആളുണ്ടെന്നറിയും ഉപ്പും മുളകും കടം പറ്റും. മതിലുകളിൽ നാം ഉണക്കാനിട്ട വിയർപ്പിന്റെ ഗന്ധം പരക്കും. ഭൂമിയിൽ, നമ്മെക്കാളേറെ മനുഷ്യത്വമുള്ളവരും മണ്ണിൽ നമ്മളെപ്പോലെ തന്നെ മനുഷ്യരുമുണ്ടെന്നറിയും. എല്ലാമറിഞ്ഞാലും ഒടുക്കം നാം മണ്ണിനായ് തന്നെ ഉണർന്നെണീക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ