കവിത - സ്വപ്നാറാണി


മരണം ഒരിക്കൽ മാത്രം
സംഭവിക്കുന്ന ഒന്നല്ല .
പെയ്യുന്ന മഴകളൊന്നും 
നനയാതെ,
മഞ്ഞിന്റെ കുളിരറിയാതെ
വെയിലിന്റെ തിളക്കമോ
നിലാവിന്റെ സ്‌നിഗ്ദ്ധതയോ
കാണാതെ പോകുന്ന വർഷങ്ങൾ!
പൂക്കൾക്ക് ചന്തമില്ലാത്ത,
പറവകൾക്ക് ചിറകുകളില്ലാത്ത,
പുഴകൾക്ക് ഒഴുക്കില്ലാത്ത
അത്തരം ദിനങ്ങളെ
മരണമെന്നല്ലാതെ
മറ്റെന്താണ് വിളിക്കേണ്ടത്!
ജീവിതത്തിലില്ലാതെ പോയവ
നിമിഷങ്ങളാവാം
ദിവസങ്ങളോ വർഷങ്ങളോ ആവാം.
എങ്കിലും അവ
മരണത്തിന്റെ
 ഓർമ്മദിനങ്ങളായിരുന്നു.
സ്വയമില്ലാതെ പോകുന്ന
ലോകത്തിന്റെ.
തിരിച്ചറിവായിരുന്നു.

സ്വപ്ന

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലാത്തിയും വെടിയുണ്ടയും - പാഠ വിശകലനം. കവളങ്ങാടൻ

കവിക്കൂട്ടം മാസിക മാർച്ച് 2021

കവിത - ഗാഥ