ബാബുരാജ് കളമ്പൂര് . - മരിച്ച വീട്ടിലേയ്ക്ക്


മരിച്ച വീട്ടിലേയ്ക്ക്...

........................................

ബാബുരാജ് കളമ്പൂര് .

........................................

മരിച്ച വീട്ടിലേയ്ക്കുള്ള 
വഴി ചോദിച്ചപ്പോൾ,
കവലയിൽ നിന്ന
വൈയാകരണന്റെ
പരിഹാസത്തിരുത്ത്.

'' മരിച്ചതു വീടല്ലല്ലോ ...
മാധവേട്ടനല്ലേ..?! ''

സുഹൃത്തേ..
മാധവേട്ടൻ ഒരു വീടായിരുന്നു.

കോശഭിത്തികൾ ദ്രവിച്ച്,
തളർന്നു വീണ ഭാര്യയ്ക്കു
ചാരിയിരിക്കാൻ ഉറപ്പുള്ള ഭിത്തികളായിരുന്നു.

കൗമാരക്കാട്ടിലെ ചെന്നായ്ക്കളെ ഭയന്ന് ഓടിയെത്തുന്ന
പെൺമക്കൾക്ക്‌,
ബലമുള്ള കതകുകളായിരുന്നു.

വേനലിൽ പൊള്ളിയും
വർഷത്തിൽ നനഞ്ഞു വിറച്ചും
അവർക്കു സുരക്ഷയൊരുക്കിയ
മേൽക്കൂരയായിരുന്നു.

അതെ !
മാധവേട്ടൻ, ഒരു വീടായിരുന്നു.

എനിക്ക് പോകേണ്ടത്
ആ, മരിച്ച വീട്ടിലേയ്ക്കു തന്നെയാണ്.

അഭിപ്രായങ്ങള്‍

  1. നേരത്തേ വായിച്ചിരുന്നു. അന്ന് അക്ഷരം സാഹിത്യ വേദിയിൽ കുറെ ചർച്ച ചെയ്യപ്പെട്ടു. അന്ന് തന്നെ ഒരു മരണ വീട്ടിലേക്ക് ഞങ്ങൾക്ക് വഴി ചോദിക്കേണ്ടി വന്നത് തികച്ചും യാദൃച്ഛികം !
    .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഏറ്റവും ചുരുങ്ങിയ വാക്കുകൾ കൊണ്ടു് എങ്ങനെ കഥ പറയാമെന്നത് ബാബുരാജിനെ കണ്ടു പഠിക്കണം.

      ഇല്ലാതാക്കൂ
  2. പലതവണ കേട്ടതാണെങ്കിലും എന്നും പുതുമ തന്നെ വീട്ടിലേക്കുള്ള വഴി.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലാത്തിയും വെടിയുണ്ടയും - പാഠ വിശകലനം. കവളങ്ങാടൻ

കുടിയൻ - അൻസിഫ് ഏലംകുളം

രേഖ ആർ താങ്കൾ