ഇന്ദുസുധീഷ് -അവരുടെ ജാലകങ്ങൾ
അവരുടെ ജാലകങ്ങൾ
...........................................
പ്രണയത്തിന്റെ ജാലകങ്ങൾ തുറന്നിട്ടവർക്ക്,
പതിഞ്ഞ കാൽപ്പാട് ഭൂമിയുടെ ഹൃദയത്തോടെരിയും നെരിപ്പോടിൽ
ചേർത്തു വയ്ക്കാൻ,
സമയം കണ്ടെത്തിയവർക്ക്,
നിറഞ്ഞ പൂക്കളും പുഞ്ചിരിയും
ജീവിതത്തിലൊറ്റക്ക് നേടിയ കരുതലും
കരുത്തും മാത്രം ചൊരിഞ്ഞ്,
ഊഷ്മളമായ സൗരഭ്യമാർന്ന്
ഊഷരത്തെയും പ്രതിരോധിച്ചവർക്ക്,
എഴുതാൻ വിട്ടു പോയ പേജുകൾ പോലും
ഒരു വലിയ ആകാശത്തിന്റെ നനുത്ത
കടലിൽ,
ചിന്തകൾ ചിറകു വച്ചു പറന്ന
മോഹത്തിന്റെ ചിത്രങ്ങളത്രേ...
അടഞ്ഞ വാതിലിലും
പിരിഞ്ഞ കാലം മുന്നോട്ടു വരുന്ന വഴികൾ ചൂണ്ടി,
ഇനിയും എഴുതേണ്ട മനസിന്റെ
ഭാരം കുറച്ച് അവർ:
അവരോ,
എവിടെയാണവർ?
കൃതജ്ഞയ്ക്കു കാക്കാതെ
മുൻഗണന നോക്കാതെ,
അവർ മുൻപേ പറന്നുവല്ലോ.?
ഇന്ദുസുധീഷ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ