കവളങ്ങാടൻ
ജനിതക രേഖ
കുരങ്ങു മുത്തശ്ശീ
മരങ്ങളിൽ നിന്ന്
ഇലകളിൽ നിന്ന് കറുത്തമണ്ണിന്റെയുറവയിൽ നിന്ന്
എനിക്കു നീ തന്ന വിശിഷ്ട പൗരത്വ
രഹസ്യ രേഖയും കളഞ്ഞു പോകയോ ?
കരിങ്കല്ലുചെത്തിച്ചതുരത്തിൽച്ചേർത്തു
പണിഞ്ഞു വച്ചൊരാത്തടവറകളിൽ
പതിഞ്ഞുപോയ നിൻ പുരാതന രൂപം മതിലുകൾക്കകത്തുടഞ്ഞ നിന്നുടൽ
പ്രണയവേദനക്കടലുകൾക്കുമേലുരുകി വീണനിൻ ജനിതക മുദ്ര
മറന്നു പോയി ഞാൻ
കവിത കൊണ്ടു നീ എനിക്കു നെയ്തൊരാപ്പതാകയിലെന്തേ
പരിഭവത്തിന്റെ പരാജയ ചിഹ്നം ?
കറുത്ത കല്ലുകൾ കൊരുത്ത ജന്മങ്ങളലങ്കരിച്ചൊരാപ്പെരുവഴികളിൽ
അഭയമർത്ഥിച്ചു നടന്നഭാഷകൾ
വഴിമറന്നു പോയ്
വഴിയടഞ്ഞുപോയ് വിശുദ്ധവാക്കിന്റെയതിരുകൾക്കകത്തിടറി
വീഴുന്ന വിശപ്പുകാലുകൾ
മരിക്കാത്ത വാക്ക്
മരുക്കളും ഗിരിനിരകളും കടന്നൊരു കൊടുങ്കാറ്റായ്ക്കുതറിയെത്തുമെന്നറിയാതെ
ഞാനും കൊതിച്ചു പോകുന്നു
കവളങ്ങാടൻ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ