മുനീർ കടയ്ക്കൽ
*മഴപ്പാറ്റകള്‍*
ആകാശച്ചായ്പ്പില്‍
വേനലൊഴിഞ്ഞ
വസന്തങ്ങളില്‍
കാണാം ,
മഴനൂലിനാല്‍
മുളപൊട്ടിയ
മണ്‍പിറാവുകൾ
മഴപ്പെയ്ത്തിനാല്‍,
മാനം
വിടരുകയേ വേണ്ടൂ,
മണ്ണില്‍,നേര്‍ത്ത
ചുഴികളിലൊരു
മഴപ്പക്ഷി ചിനയ്ക്കാന്‍
മുകള്‍പരപ്പില്‍,
ഇത്തിരി വട്ടത്തില്‍
ഇരുളു തുരന്ന്
പരക്കുന്നുണ്ട്,
വെണ്‍മയുടെ
വെണ്‍ചിറ
പ്രാവുകള്‍.
ആകാശം ആകാശമെന്ന
നിലവിളിയില്‍
മണ്‍ചിരാതു പൂക്കുന്നു.
നേരിന്‍റെ് നിഴല്‍ചിത്രങ്ങള്‍
നൃത്തമാടുന്നു.
മഴ മാറുമ്പോള്‍,
രാവൊഴിയുമ്പോള്‍
കാണാം, നിരപ്പിലെല്ലാം
മഴപ്പാറ്റകള്‍
ചത്തുമലച്ചു ചിരിച്ചു
കിടക്കുന്നത്.
ഒടുവിലൊരു ചുരുള്‍
നിവര്‍ത്തുന്നത്,
പുതിയൊരു
തുറവി പിറക്കുന്നത്,
ഒാര്‍മ്മപ്പെടുത്തലുകള്‍
നല്‍കുന്നത്.
പുതുജീവനുകളുടെ,
പാതിയടഞ്ഞ ജന്മങ്ങളുടെ,
മരണചിത്രങ്ങളാണ്
ഒാരോ മഴപ്പക്ഷികളും
തുന്നുന്നത്.
മുനീര്‍ കടയ്ക്കല്‍
9400489837
muneerbkadakkal@gmail.com
*വേരുകളോളം*
പ്രണയമേ,
ആഴത്തില്‍
വേരാഴ്ന്നിറങ്ങുക.
ആഴിയില്‍,
ചിപ്പിയിലൊരു മുത്തിനോളം
ആഴ്ന്നാന്നിറങ്ങുക.
പൂവിനൊരു മൊട്ടുപോലെ,
അമ്മയിലൊരു കുഞ്ഞുപോലെ,
കവിതയിലൊരു ബീജം പോലെ,
വേരാഴ്ത്തുക.
••••
പ്രണയമേ,
നീയൊരാള്‍ക്ക്
ഹൃദയം പങ്കിടുക.
ആകാശത്തില്‍,
ഉയരത്തിലൊരു പറവയോളം
ചിറകു വിടര്‍ത്തുക.
ഇരുളിലൊരു തിരിപോലെ,
വേനലിലൊരു മഴപോലെ,
ഉടലിലൊരു വസന്തംപോലെ,
പടര്‍ന്നു കയറുക.
••••
പ്രണയമേ,
നീയൊരിക്കല്‍
മരണം വരിക്കുക.
ഭൂമിയില്‍ നിന്നും
ആകാശത്തിലേക്ക്
നൂലു കോര്‍ക്കുക.
••••
പ്രണയമേ,
നീയൊരുനാള്‍
മദീനയെ പുണരുക,
പരിഭവം പറയുക.
ഒടുവിലൊരുനാള്‍,
മുത്തിനെ തിരയുക,
ഇഷ്ടങ്ങളുടെ
വസന്തം
തേടിയിറങ്ങുക.
••••
പ്രണയമേ,
ആഴത്തില്‍
മദീനയോളം
വേരാഴ്ന്നിറങ്ങുക.
ആഴത്തില്‍.
ആഴത്തില്‍.
ആഴത്തില്‍.
*മുനീര്‍ കടയ്ക്കല്‍*
9400489837
muneerbkadakkal815@gmail.com
മൂന്ന് കവിതകള്‍
മൂന്ന്
കവിതകളോട് പ്രണയം പകുത്തുനല്‍കേണ്ടിവരും.
മഴ പോലെ
ചാറിയത്,
പൂവ് പോലെ
വിടര്‍ന്നത്,
പുഴ പോലെ
മെലിഞ്ഞത്.
*...*
മൂന്ന്
കവിതകൾക്കായിനി
ഉടല്
മുറിച്ചു വെയ്ക്കേണ്ടിവരും.
മാനം നോക്കി
വിരല്‍ തൊടുത്തപ്പോള്‍
അമ്പിളിക്കീറ്
കാട്ടി തന്നതിന്,
പള്ളയിലൊരു
കവിതയെഴുതിയതിന്.
ചെടിയുടെ മുളന്തണ്ടില്‍
ഒരില,
ഒരിലപോല്‍
ചേര്‍ന്നു നിന്നതിന്,
ചില്ലകളില്‍ ചേക്കേറിയതിന്,
കനത്ത വേനലിലും
പുഴയൊരു ചാലുകീറിയതിന്,
സ്വയം
വരണ്ടുണങ്ങിയതിന്.
*...*
ഒടുവില്‍,
മൂന്ന് കവിതകള്‍
മൂന്നു പേരായി
പരിണമിക്കുന്നു,
ഒരമ്മ,
ഒരച്ഛന്‍,
ഒരു പെങ്ങള്‍.
മൂന്നു
പേരില്‍ മാത്രമായി
പ്രണയ കവിത
പൂര്‍ത്തിയാകുന്നു.
*മുനീര്‍ കടയ്ക്കല്‍*
Superb😍ഇനിയും ഇതുപോലെ എഴുതാൻ സാധിക്കട്ടെ🤗
മറുപടിഇല്ലാതാക്കൂനന്ദി...
ഇല്ലാതാക്കൂനന്മകള്..
ഉഷാറായി
മറുപടിഇല്ലാതാക്കൂനന്നായി, തുടരുക
മറുപടിഇല്ലാതാക്കൂGreat
മറുപടിഇല്ലാതാക്കൂവളരെ ഇഷ്ടപ്പെട്ടു.I
മറുപടിഇല്ലാതാക്കൂമനോഹരം
മറുപടിഇല്ലാതാക്കൂനല്ല എഴുത്ത്
മറുപടിഇല്ലാതാക്കൂGood one. Keep writing. Keep inform.
മറുപടിഇല്ലാതാക്കൂAll the best.
സന്തോഷം ...
ഇല്ലാതാക്കൂNice
മറുപടിഇല്ലാതാക്കൂതുടരുക ആശംസകൾ
മറുപടിഇല്ലാതാക്കൂഒപ്പം....
ഇല്ലാതാക്കൂനന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂകവിതകളോട് ഇഷ്ടം തുടങ്ങിയത് അടുത്ത കാലത്താണ്. Keep going... expecting more and more from your pen
മറുപടിഇല്ലാതാക്കൂTnx
ഇല്ലാതാക്കൂനന്നാ യി👌
മറുപടിഇല്ലാതാക്കൂസന്തോഷം
ഇല്ലാതാക്കൂമനോഹരം 👍👍
മറുപടിഇല്ലാതാക്കൂ