ബിന്ദു ജിജി - കനൽ
കനൽ
.................
ഓർമ്മ പുതപ്പിനുള്ളിൽ
ഞാൻ
ചുരുണ്ടു കിടന്നപ്പോൾ
ഒരു പാട് കനലുകളെ
സ്വപ്നം കണ്ടു .
ചിലത്
ആളിക്കത്തിയ തീ നാളങ്ങളുടേതായിരുന്നു ...
ഇനിയും
കത്താനുള്ളവർ
ചാരത്തിനുള്ളിലൂടെ
മന്ദഹസിക്കുന്നവർ
ഊതി മാറ്റപ്പെടാൻ
കാതോർത്തിരിക്കുന്നവർ
ജ്വാലയായ് മാറാൻ
കൊതിക്കുന്നവർ
സൂര്യനേപ്പോലെ കത്തിജ്വലിച്ചവർ
നിലാവിന്റെ ശോഭയായ്
മാറിയവർ
പെരുമഴപ്പെയ്ത്തിലും
അണഞ്ഞു പോകാത്തവർ
നനുത്ത പ്രകാശം തന്നവർ
നക്ഷത്രങ്ങൾക്ക്
കീഴെ
മറ്റൊരു പ്രകാശമായ്
മാറിയവർ
ഒരു കൺചിമ്മലിൽ
ദഹിപ്പിച്ചവർ
സ്വയം തിളങ്ങാൻ
ശ്രമിച്ചവർ
നിശബ്ദതയെ സ്വയം
വരിക്കേണ്ടി വന്നവർ
തലമുറകൾക്ക്
പ്രകാശം പകർന്നവർ
ഇനിയുമൊരു
കരിക്കട്ടയാകാൻ
കൂട്ടാത്താക്കവർ
ഒരു തുള്ളിയിൽ
അലിഞ്ഞുപോകാത്തവർ
നീറി പടരാൻ
വഴിക്കണ്ണുമായ് ഇരിക്കുന്നവർ
ചിന്തകളിൽ
അഗ്നിയായ് പടർന്നവർ
ഇനിയും
അണയാത്ത പ്രകാശങ്ങളെ .....
നിങ്ങൾ
നാൾവഴികളിലെ
ചിന്മുദ്രകൾ
( ബിന്ദു ജിജി )
നന്നായിട്ടുണ്ട്. സൂര്യശോഭ പോലെ പ്രകാശിക്കട്ടെ.....
മറുപടിഇല്ലാതാക്കൂഅദ്ധ്യാപകരേയും മാതാപിതാക്കളേയും , നമ്മെത്തന്നേയും ഓർത്ത്...കാലം കഥയുടെ ഒഴുക്കാണ്....
മറുപടിഇല്ലാതാക്കൂഓർമ്മപ്പു തപ്പിനുള്ളിൽ നിന്നും കനൽപ്പൊരികളെ കണ്ടെത്തി ചിന്മുദ്രകളാക്കുന്ന ഈ കവയിത്രി തീർച്ചയായും അനുവാചകർക്ക് ചിന്താ വസന്തം പകരാതിരിക്കില്ല.... അഭിനന്ദനങ്ങൾ.....
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്. കൂടുതൽ രചനകൾ പ്രതീക്ഷിക്കുന്നു
മറുപടിഇല്ലാതാക്കൂ.
ഇല്ലാതാക്കൂ'
വളരെ അർത്ഥവത്തായ വരികൾ...
ആശംസകൾ.
മറുപടിഇല്ലാതാക്കൂവളരെ ചിന്തനീയം തന്നെ.
അക്ഷരങ്ങളുടെ ആകാശത്തിൽ പറന്നുയരാൻ ഇനിയും ഈ കവയിത്രിക്ക് സാധിക്കട്ടെ...
മറുപടിഇല്ലാതാക്കൂഉളളിൽ കനലുമായി ജീവിക്കുന്നവരിലൂടെ കവിത സഞ്ചരിക്കുന്നു '
ഇേതേ പോലുള്ള വരാണ് മനുഷ്യ കുലം അറ്റുപോകാതെ സൂക്ഷിക്കുന്നത്, അല്ലാെതെ വലിയ ജന മധ്യത്തിൽ നിന്ന് ആർത്തലച്ച് പ്രസംഗിക്കുന്നവരല്ല.
മറുപടിഇല്ലാതാക്കൂകനലുകളാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്... ആശംസകൾ
മറുപടിഇല്ലാതാക്കൂവളരെ മനോഹരമായിട്ടുണ്ട്.....എല്ലാ ഭാവുകങ്ങളും നേരുന്നു.. നന്ദി
മറുപടിഇല്ലാതാക്കൂനിന്റെ ഓർമ്മപ്പുതപ്പിനുള്ളിൽ പ്രകാശം തരുന്ന ഒരു കനലായിരിക്കുവാൻ എന്നുമിഷ്ടം 😊
മറുപടിഇല്ലാതാക്കൂ