കവിക്കൂട്ടം നാടക പ്രശ്നോത്തരി
നമ്മൾ മലയാള നാടക ചരിത്രവുമായി ബന്ധപ്പെട്ട ഒരു പ്രശ്നോത്തരി നടത്തുകയാണ് , ഡോ. ദിവ്യ ധർമ്മദത്തനാണ് ഇത് തയ്യാറാക്കിയിട്ടുള്ളത് ,
ചോദ്യങ്ങളുടെ ഉത്തരം 11/05/20 തിങ്കൾ 11 pm ന് മുമ്പ് 9447608271 എന്ന നമ്പറിലേക്ക് വാട്സാപ്പ് മെസേജ് ചെയ്യണം , ഉത്തരം അയക്കുന്നയാളിന്റെ പേര് ,സ്ഥലം ,ചോദ്യനമ്പർ ,ഉത്തരം എന്ന ക്രമത്തിലാണ് അയക്കേണ്ടത്
ദയവായി ഉത്തരങ്ങൾ Blog ൽ ഇടരുത്.
12/05/20 ൽ ഓരോരുത്തർക്കും കിട്ടിയ സ്കോറും ശരിയായ ഉത്തരങ്ങളും ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്
ഡോ. ദിവ്യ ധർമ്മദത്തൻ
കവിക്കൂട്ടം നാടക പ്രശ്നോത്തരി
ചോദ്യങ്ങൾ
1 - "ഉത്തുംഗ ഭാവനയുടെയും ക്രാന്തദർശനത്തിന്റെയും ഉദ്ഗ്രഥന ശക്തിയുടെയും സുന്ദര സമന്വയമാണ് സമത്വവാദി "എന്ന് നിരീക്ഷിച്ചതാര്.
a-സി ജെ തോമസ്
b- എൻ കൃഷ്ണപിള്ള
c-ജി ശങ്കരപ്പിള്ള
d വയലാ വാസുദേവൻ പിള്ള .
2 - "കേരളത്തിലെ പ്രാചീന കലാരൂപങ്ങളിൽ ഒന്നും മലയാള നാടകത്തിന്റെ വേരുകൾ കണ്ടെത്താനാവില്ല കേരളത്തെ സംബന്ധിച്ചിടത്തോളം നാടകം അന്യനാടുകളിൽ നിന്നും പറിച്ചുനടപ്പെട്ട ഒരു കലയാണ്. "നാടകത്തെ സംബന്ധിച്ച ഈ അഭിപ്രായം ആരുടേതാണ്.
a-എം ഗോവിന്ദൻ
b -നരേന്ദ്രപ്രസാദ്
c-എൻ എൻ പിള്ള
d-സി ജെ തോമസ്
3 - "തുടിക്കുന്ന നാടൻ ജീവിതത്തിൽ നിന്ന് മുറിച്ചെടുത്ത ഒരു കഷണം എന്ന് " കൂട്ടുകൃഷിയെ വിശേഷിപ്പിച്ചതാര്.
a-ജി ശങ്കരപിള്ള
b -എൻ കൃഷ്ണപിള്ള
c- എൻ വി കൃഷ്ണവാര്യർ
d-ഇ എം എസ് .
4 -അന്യന്മാർ ഒരുക്കി കൊടുക്കുന്ന കട്ടിലിന് അനുസരിച്ച് സ്വന്തം കൃതി തയ്യാറാക്കേണ്ടി വരുന്ന ഒരു നാടകകൃത്തിന്റെ ദൈന്യത ആവിഷ്കരിച്ച നാടകം രചിച്ചതാര്.
a-പൊൻകുന്നം വർക്കി .
b -കേശവദേവ്
c-തകഴി
d-ബഷീർ
5-ഒരു രാജ്യശുൽക്കം എന്ന പേരിൽ ആദ്യം അറിയപ്പെട്ട നാടകം ഏത് .
a-കാഞ്ചനസീത
b -ലങ്കാലക്ഷ്മി
c-സാകേതം
d-ആണ്ട്ബലി.
6 -തൊഴിൽകേന്ദ്രത്തിലേക്ക് എന്ന നാടകം ആദ്യമായി അവതരിപ്പിക്കപ്പെട്ട വർഷം ഏത്
a-1938
b -1948,
c-1949
d-1950
7 -സിദ്ധാർത്ഥന്റെ ഭാര്യയുടെ വിചാരങ്ങളിലൂടെ ശ്രീബുദ്ധന്റെ ജീവിതം അനാവരണം ചെയ്യുന്ന നാടകം.
a-ദേവശിലകൾ
b - സ്നേഹതീരം
c-ശാന്തിദൂതൻ
d-സ്ഥിതി.
8ഏത് ചെറുകഥയെ അവലംബിച്ചാണ് വേഴ്ച എന്ന ദളിത് നാടകം രചിച്ചത്.
a-കാവൽഭൂതം
b. തായ്കുലം
c- അരുന്ധതി ദർശനന്യായം
b - പ്രേതഭാഷണം .
9 -കേരളത്തിലെ തീയേറ്ററും കാവാലം നാടകങ്ങളും എന്ന നാടക പഠന ഗ്രന്ഥം രചിച്ചതാര്.
a-സജിത മഠത്തിൽ
b -ശ്രീജ ആറങ്ങോട്ടുകര
c-രാജാ വാര്യർ
d-ഗോപൻ ചിദംബരം.
10-ഗ്രീസിൽ നിന്നും ഉള്ള കസാൻട്ര എന്ന നാടകത്തിന്റെ പുനരാവിഷ്കാരം ആയ മലയാള നാടകം ഏത്
a-കല്യാണസാരി
b - ആണുങ്ങളില്ലാത്ത പെണ്ണുങ്ങൾ
c-ഭൂമി രാക്ഷസം
d- പ്രവാചക
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ