ഓർമ്മകൾ - മിനി ടീച്ചർ
ഓർമ്മക്കുറിപ്പ് *മിനി ബേബി* I വെളിച്ചത്തിലേക്ക് അമിതമായ തിരക്ക് അത്ര നല്ലതൊന്നുമല്ല. എവിടേക്കെത്താനാണ് നമ്മുടെ ഈ ഓട്ടം. നീണ്ടു നീണ്ടു പോകുന്ന ഈ ലോക് ഡൗൺ ജീവിതത്തിലെ ഏറ്റവും വലിയ പാഠമാണ്. തിരക്കില്ലെങ്കിലും മനസ്സിൽ ഇരുട്ടാണ്. കൊറോണ എന്ന ഇരുട്ട്. എന്തൊക്കെയോ അശുഭചിന്തകൾ അനുവാദം ചോദിക്കാതെ...... ചില രാത്രികളിൽ പാതി മയക്കത്തിൽ ഇരുട്ടിൽപ്പെട്ട് തപ്പിത്തടയാറുണ്ട് ഞാൻ. എങ്ങും ഒരു തരി വെളിച്ചം പോലുമില്ല. കൈ പിടിക്കാൻ ആരുമില്ല. ഭീതിയോടെ ചുരുണ്ടു കൂടുമ്പോൾ വലിയ ശബ്‌ദത്തോടെ വെളിച്ചത്തിന്റെ അല എന്നെ മൂടുന്നത് സ്വപ്നം കണ്ട് ഞെട്ടി ഉണരാറുണ്ട്. പണ്ടെങ്ങോ എന്നിലേക്കിറങ്ങിയത് വെളിച്ചം..... പാവാട നിറമുള്ള ബാല്യത്തിന്റെ കൈ പിടിച്ചു ഞാൻ എത്തുക എപ്പോഴും അമ്മ വീട്ടിലാണ് തീരാത്ത ഓർമകളുടെ കലവറ. തലമുടിയുടെ നടുവിലെ വകച്ചിൽ പോലെ പാടവരമ്പ്. പാടത്തേക്കിറങ്ങുന്നിടത്തു് പടിക്കെട്ടുകളാണ്. ഇറങ്ങിചെല്ലുന്നതു കൈത്തോട്ടിലേക്ക്. അത് എന്റെ ശാന്തിതീരമാണ്. വെള്ളത്തിൽ പിടക്കുന്ന ചെറുമീനുകളെ നോക്കി എത്ര നേരം വേണമെങ്കിലും ഞാനിരിക്കും. ആ പാടവരമ്പിലൂടെയാണ് പഠിക്കാൻ പോയ ചാച്ചൻമാർ വരുന്നത്. അധികം പ്രായവ്യത്യാസമില്ലാത്