വിഷാദം - ഗാഥ

*വിഷാദം പൂക്കും സാനുക്കൾ* 

അനുരാഗ കണ്ണുകളാൽ 
സൗരഭ്യം വിടർത്തിയ 
അഴകുള്ള പുലരികളെ
തിന്നു തീർത്ത പ്രണയമേ !!! 

വ്യസനം പടർന്നു പന്തലിച്ച  
ആരാമത്തിലെ കാവലാളേ !!!

നഷ്ടപ്രണയത്തിന്റെ ചീഞ്ഞു 
നാറുന്ന മണ്ണിൽ വിഷാദവിത്തുകൾ 
വിതയ്ക്കുന്ന പ്രണയികള്‍ !!!

തരിശു പ്രേമം കണ്ണാടിയ്ക്ക് 
മുന്നിൽ വിഷാദ വേശ്യയായി 
ചായം പൂശി മുഖം മിനുക്കി 
മന്ദഹാസ മുഖാവരണമണിയുന്ന 
മനമുരുകും കാഴ്ച !!!

വിഷാദത്തെയുടുത്തൊരുങ്ങി 
വിരഹാഗ്നിയിൽ വെന്തുരുകി 
പൊള്ളിയൊലിക്കുന്ന പ്രണയമേ
മതി നിൻ നടന താണ്ഡവം..!!

*ഗാഥ*

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലാത്തിയും വെടിയുണ്ടയും - പാഠ വിശകലനം. കവളങ്ങാടൻ

പ്രമോദ് കുറുവാന്തൊടി