പോസ്റ്റുകള്‍

ജാതി

ജാതി എന്ന സാമൂഹിക യാഥാർത്ഥ്യത്തിനെ കേരള ചരിത്രം എങ്ങനെയാണ് നേരിട്ടത് ? ഇത് കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു ചരിത്രമല്ല. രാമായണത്തിലും മഹാഭാരതത്തിലും ജാതി പറയുന്നുണ്ട്. ഓരോ ജാതിയും ഓരോ തൊഴിലുമായി ബന്ധപ്പെട്ടവയായിരുന്നു.അതിനു ചില ഗുണങ്ങളുണ്ട് ഒരേ തൊഴിൽ ചെയ്യുന്നവർ ആ തൊഴിലിൽ കൂടുതൽ വിദഗ്ധരായി വന്നുകൊണ്ടിരിക്കും.എന്നാൽ കൂടുതൽ കായികാധ്വാനം ഉള്ള തൊഴിലുകൾ ചെയ്യുന്നവർ പുരാതനകാലം മുതൽ ദരിദ്രരായി തുടരുകയും സമൂഹത്തിൽ അധികാരമില്ലാത്തവരായി മാറുകയും 'മതം ഭരണം എന്നിവയുമായി ബന്ധപ്പെട്ട് നിൽക്കുന്നവർ ധനികരായി തുടരുകയും എന്നും അധികാരികളായിരിക്കുകയും ചെയ്തു. കാലം മുന്നോട്ടു പോയപ്പോൾ ദരിദ്രർക്ക് വിദ്യാഭ്യാസമില്ല അവർക്ക് പൗരാവകാശങ്ങൾ ഇല്ല പൊതുവഴി ഉപയോഗിക്കാൻ ഉള്ള അനുവാദമില്ല ധനികർക്ക് അവരെ എന്തും ചെയ്യാം അത്തരത്തിലുള്ള ഭരണസംവിധാനങ്ങളാണ് ഇന്ത്യയിൽ നിലവിൽ ഉണ്ടായിരുന്നത്. ജാതി ഒരു വലിയ സാമൂഹിക തിന്മയായി മാറിയത് ഇങ്ങനെയാണ് ' എന്നാൽ ഇന്ത്യൻ സമൂഹത്തിനെ ജാതിയിൽ നിന്നും മാറ്റി നിർത്തി ചിന്തിക്കുന്നത് സത്യസന്ധമായ പഠനം ആയിരിക്കുകയില്ല. കാരണം ഓരോ ജാതിയും പ്രത്യേകമായ സാംസ്കാരിക പൈതൃകം പിന്തുടർന്ന് വന്നവ
ഇമേജ്

യക്ഷി

ഇമേജ്

കവിക്കൂട്ടം മാസിക മാർച്ച് 2021

ഇമേജ്
കവിക്കൂട്ടം മാസിക മാർച്ച് 2021 പ്രണാമം   കവിക്കൂട്ടം സാഹിത്യ സമിതി ബ്ലോഗ് പ്രസിദ്ധീകരണം. സൗജന്യ സ്വകാര്യ വിതരണത്തിനു മാത്രം. രചനകൾ എഴുത്തുകാരുടെ മാത്രം കാഴ്ച്ചപ്പാടുകളാണ്. എഡിറ്റർ കവളങ്ങാടൻ ഭൂമിയെന്നാൽ എനിക്കെന്റെ കുലപൈതൃകമല്ലയോ’ ശിവകുമാർ ആർ പി സ്ഥായിഭാവങ്ങളിലും സഞ്ചാരി-വ്യഭിചാരി ഭാവങ്ങളിലുമായി തീരുന്നതാണോ സാഹിത്യം പങ്കുവയ്ക്കുന്ന വൈകാരികലോകം എന്നൊരു അവിശ്വാസം വിഷ്ണുനാരായണൻ നമ്പൂതിരിയെഴുതിയ ‘കവിതയുടെ ഡി എൻ എ’ എന്ന പുസ്തകത്തിൽ കാണാം. ഭൗതികപ്രപഞ്ചം,  വസ്തുകണങ്ങളെകൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നതുപോലെ ‘മനോമൂലകങ്ങളാണ്’ രചനയ്ക്കും ആസ്വാദനത്തിനും മനുഷ്യനെ സജ്ജനാക്കുന്നതെന്നാണ് അദ്ദേഹം വിശദീകരിച്ചത്. “അനന്തമായ ഭാവങ്ങളുടെയും ഭാവഛായകളുടെയും ഒളിനിഴലുകൾ’ എന്നാണ് മനോമൂലകങ്ങളെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഇവ യുഗങ്ങളായുള്ള മനുഷ്യജീവിതാനുഭവത്തിൽനിന്നും പകർന്നു കിട്ടിയവയാണ്. അതുകൊണ്ട് DNA എന്ന സങ്കല്പനം ഉചിതമാണ്. ആറ്റം കണികകളെ മാറ്റി മറിച്ച് പുതിയ മൂലകങ്ങൾ സൃഷ്ടിക്കാവുന്നതുപോലെ ഈ മനോമൂലകങ്ങളെയും സൃഷ്ടിക്കാം. അതാണ് കവിത ചെയ്യുന്നത്.  സംസ്കൃതത്തിന്റെ പ്രബലമായ പാരമ്പര്യത്തിൽനിന്

ലാത്തിയും വെടിയുണ്ടയും - പാഠ വിശകലനം. കവളങ്ങാടൻ

ഇമേജ്
ലളിതാംബിക അന്തർജ്ജനം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത,കേരളത്തിലെ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായ ലളിതാംബിക അന്തർജ്ജനം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ കോട്ടവട്ടം എന്ന സ്ഥലത്ത് 1909 മാർച്ച്‌ 30ന് ജനിച്ചു. ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി" എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിലെ ചിരപ്രതിക്ഷ്ഠയായി മാറി . അഗ്നിസാക്ഷി അതേ പേരിൽ സിനിമ ആയിട്ടുണ്ട് (സംവിധാനം: ശ്യാമപ്രസാദ്, 1998). മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. കവിതകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച ഇവർ 1987 ഫെബ്രുവരി 6ന് അന്തരിച്ചു. കുടുംബം മലയാളത്തിൽ കവിതാ രംഗത്തും കഥാരംഗത്തും ഒന്നുപോലെ കരവിരുതു തെളിയിച്ചിട്ടുള്ള സാഹിത്യകാരിയായിരുന്നു ലളിതാംബിക അന്തർജനം. കൊട്ടാരക്കര താലൂക്കിൽകോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തിൽദാമോദരൻപോറ്റിയുടെ പുത്രിയായി ജനിച്ചു. പിതാവ് പ്രജാസഭാമെമ്പറും പൺഡിതനും സമുദായ പരിഷ്കർത്താവും ആയിരുന്നു. മാതാവ് ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തർജനം. കേരള നിയമസഭാസ്പീക്കറും മന്ത്രിയുമായിരുന്ന ഡി. ദാമോദരൻപോറ്റി ഉൾപ്പെടെ എട്ടു സഹോദരന്മാരുടെ ഏക സഹോദരിയ

കുടിയൻ - അൻസിഫ് ഏലംകുളം

ഇമേജ്
കുടിയൻ  ഒച്ചരിക്കും പോൽ  ഊടുവഴിയിലൂടെ  ഇരുവശത്തേയും  മാറിമാറി സ്നേഹിച്ചാണ്  ശീലം  മദ്യത്തിൻ ചൊയയുള്ള വാക്കുകളുടെ  തിരകൾ കൂടിച്ചേർന്ന്  പാട്ടിന്റെ സാഗരം  ഇരച്ചു വരുന്നുണ്ട്  കലയും  സ്നേഹവും  കൂട് കൂട്ടുന്ന  വൃക്ഷത്തിൽ  രാത്രി മാത്രം  ഇലകൾ കരിഞ്ഞുണങ്ങും  പൂമ്പാറ്റയെ  കാത്ത് ഉറക്കമിളച്ച പൂവിലെയിതളുകളിൽ  പോറലേൽക്കും  കൊക്കിൽ  വെച്ച് കൊടുക്കാൻ  കൊത്തിപ്പെറുക്കിയെത്തുമെന്ന്  നിനച്ച കുരുവികൾ  കൊത്തേറ്റ് പിടയും  തലേന്നത്തേ  ഓർമ്മകളെ  ശവക്കല്ലറകളിലാക്കി  രാവിലെ പഞ്ചാരവർത്താനങ്ങൾ  പറയുന്ന കുടിയനെന്തൊരു  മനുഷ്യനാണ് ..? ഒരൊറ്റ ഉറക്കിൽ അയാളുടെ കോപം  കൂർക്കം വലിക്കുമ്പോൾ  ആരാണ്  ഏങ്ങലടിച്ച് കരയുന്നത് ? മുറിഞ്ഞ  അച്ഛനെന്ന വിളികൾ  പല്ല് തേക്കാതെ  രാവിലെ എത്തിനോക്കുന്നുണ്ടോ ? വീട്ടിലെ നക്ഷത്രങ്ങൾ  ദിനേന സൂര്യനോട്‌  കേഴുന്നുണ്ട്  മറയരുതെന്ന് ...... ചന്ദ്രനോടിരക്കുന്നുണ്ട്  ഒരിക്കലും വരരുതെന്ന്  അൻസിഫ് ഏലംകുളം കുമ്പളക്കുഴി ഹൌസ്  കുന്നക്കാവ് (po) 679340(pin) മലപ്പുറം ജില്ലാ  7510114925

വിഷാദം - ഗാഥ

ഇമേജ്
*വിഷാദം പൂക്കും സാനുക്കൾ*  അനുരാഗ കണ്ണുകളാൽ  സൗരഭ്യം വിടർത്തിയ  അഴകുള്ള പുലരികളെ തിന്നു തീർത്ത പ്രണയമേ !!!  വ്യസനം പടർന്നു പന്തലിച്ച   ആരാമത്തിലെ കാവലാളേ !!! നഷ്ടപ്രണയത്തിന്റെ ചീഞ്ഞു  നാറുന്ന മണ്ണിൽ വിഷാദവിത്തുകൾ  വിതയ്ക്കുന്ന പ്രണയികള്‍ !!! തരിശു പ്രേമം കണ്ണാടിയ്ക്ക്  മുന്നിൽ വിഷാദ വേശ്യയായി  ചായം പൂശി മുഖം മിനുക്കി  മന്ദഹാസ മുഖാവരണമണിയുന്ന  മനമുരുകും കാഴ്ച !!! വിഷാദത്തെയുടുത്തൊരുങ്ങി  വിരഹാഗ്നിയിൽ വെന്തുരുകി  പൊള്ളിയൊലിക്കുന്ന പ്രണയമേ മതി നിൻ നടന താണ്ഡവം..!! *ഗാഥ*