കുടിയൻ - അൻസിഫ് ഏലംകുളം

കുടിയൻ ഒച്ചരിക്കും പോൽ ഊടുവഴിയിലൂടെ ഇരുവശത്തേയും മാറിമാറി സ്നേഹിച്ചാണ് ശീലം മദ്യത്തിൻ ചൊയയുള്ള വാക്കുകളുടെ തിരകൾ കൂടിച്ചേർന്ന് പാട്ടിന്റെ സാഗരം ഇരച്ചു വരുന്നുണ്ട് കലയും സ്നേഹവും കൂട് കൂട്ടുന്ന വൃക്ഷത്തിൽ രാത്രി മാത്രം ഇലകൾ കരിഞ്ഞുണങ്ങും പൂമ്പാറ്റയെ കാത്ത് ഉറക്കമിളച്ച പൂവിലെയിതളുകളിൽ പോറലേൽക്കും കൊക്കിൽ വെച്ച് കൊടുക്കാൻ കൊത്തിപ്പെറുക്കിയെത്തുമെന്ന് നിനച്ച കുരുവികൾ കൊത്തേറ്റ് പിടയും തലേന്നത്തേ ഓർമ്മകളെ ശവക്കല്ലറകളിലാക്കി രാവിലെ പഞ്ചാരവർത്താനങ്ങൾ പറയുന്ന കുടിയനെന്തൊരു മനുഷ്യനാണ് ..? ഒരൊറ്റ ഉറക്കിൽ അയാളുടെ കോപം കൂർക്കം വലിക്കുമ്പോൾ ആരാണ് ഏങ്ങലടിച്ച് കരയുന്നത് ? മുറിഞ്ഞ അച്ഛനെന്ന വിളികൾ പല്ല് തേക്കാതെ രാവിലെ എത്തിനോക്കുന്നുണ്ടോ ? വീട്ടിലെ നക്ഷത്രങ്ങൾ ദിനേന സൂര്യനോട് കേഴുന്നുണ്ട് മറയരുതെന്ന് ...... ചന്ദ്രനോടിരക്കുന്നുണ്ട് ഒരിക്കലും വരരുതെന്ന് അ...